Skip to main content

ദുരന്ത മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം 21ന്

‘കവചം' ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ജനുവരി 21 വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയില്‍ വാളത്തുങ്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുരീപ്പുഴ ഗവ. യു.പി സ്്കൂള്‍, വെള്ളിമണ്‍ ഗവ. യു.പി സ്‌കൂള്‍, കുളത്തൂപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കല്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ ഈ സമയത്ത് പ്രവര്‍ത്തിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

date