Skip to main content

ബാസ്‌കറ്റ്‌ബോള്‍ കോച്ച് നിയമനം

        കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍  ഹൈസ്‌ക്കൂളില്‍ (ഗേള്‍സ്) കരാറടിസ്ഥാനത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിനെ നിയമിക്കുന്നതിന് ഈ മാസം   29ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ , സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം.  മാസവേതനം 15,000 രൂപ. സ്ത്രീകള്‍ക്ക് മുന്‍ഗണന.   ഫോണ്‍  0495-2383780.

 

date