Skip to main content

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ മുതുകാടിന്റെ മാജിക്‌ഷോ ഇന്ന്

മദ്യത്തിനും മയക്കുമരുന്നിനും പകുവലിക്കും എതിരെ എക്‌സെസ് വകുപ്പിന്റെ വിമുക്തി നടത്തുന്ന  പ്രചരണത്തിന്റെ ഭാഗമായി ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 10ന് മേല്‍മുറി മഅദിന്‍ പബ്ലിക് സ്‌കൂളില്‍ മാന്ത്രികന്‍ മുതുകാട് 'അകക്കണ്ണുകള്‍' എന്ന പേരില്‍ മാജിക്‌ഷോ നടത്തും.  ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഈ ഒത്തുചേരല്‍ പരിപാടി എക്‌സൈസ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, സാമൂഹ്യ നീതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുന്നത്.  
ജില്ലാ കലക്ടര്‍ അമിത് മീണ മാജിക് ഷോ ഉദ്ഘാടനം ചെയ്യും.  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും.   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യ പ്രഭാഷണം നടത്തും.  

 

date