നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി സിറ്റിംഗ് ഇന്ന്
നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ സിറ്റിംഗ് നടത്തും. സമിതി ചെയര്‍മാനായ ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷയില്‍ നടക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളായ കെ.എന്‍.എ ഖാദര്‍, ടി.വി. ഇബ്രാഹീം, കെ.ഡി. പ്രസേനന്‍, എസ്. രാജേന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, വി. ജോയി, കെ. ആന്‍സലന്‍ എന്നീ എം.ല്‍.എമാരും പങ്കെടുക്കും.
സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹികവുമായ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും ഇതു സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസനം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, റവന്യൂ, റവന്യൂ (ദേവസ്വം), തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
- Log in to post comments