ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: ലോഗോ പ്രകാശനം ഇന്ന്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്ലറ്റിക് മീറ്റ് 2025ന്റെ ലോഗോ പ്രകാശനം ഇന്ന് (21 ജനുവരി 2025) ഉച്ചയ്ക്ക് 12ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, നിയമസഭയിൽ മന്ത്രിയുടെ ചേ൦ബറിൽ നിർവഹിക്കും.
കേരള സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജനുവരി 31നും, ഫെബ്രുവരി 1 എന്നീ തിയതികളിലാണ്കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ സംഘടിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കൾക്ക് മീറ്റിൽ
പങ്കെടുക്കാം. 1000ത്തിലധികം പേർ മീറ്റിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 25 വയസ്സിന് താഴെ, 26-35, 36-50, 51 വയസ്സിനും അതിന് മുകളിലും എന്നിങ്ങനെ തരം തിരിച്ചാണ് മത്സരങ്ങൾ നടത്തുക.
മേളയുടെ ആകർഷണമായ 100 മീറ്റർ ഓട്ടം അടക്കം 200, 400, 800, 1500, 5000, 4x100 മീറ്റർ, 4 x 400 മീറ്റർ റിലേ തുടങ്ങി ഹൈ ജമ്പ്, ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൽ ത്രോ, 3 km, 5 km നടത്തം എന്നിങ്ങനെ വ്യത്യസ്ത ട്രാക്ക് & ഫീൽഡ് മത്സര ഇനങ്ങൾ 2 ദിവസങ്ങളിലായി നടക്കും.
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻസിന്റെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് 2024-25 ന്റെയും ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ഇത്തരത്തിൽ കലാ കായിക സാംസ്കാരിക മേളകൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ 23 പഠന കേന്ദ്രങ്ങളിലായി നിലവിൽ 53,000ത്തിലധികം പേർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്.
- Log in to post comments