അശ്വമേധം 6.0: കുഷ്ഠരോഗ നിർണ്ണയ പരിപാടി ജനുവരി 30 മുതൽ
സീറോ ലെപ്രസി എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടത്തുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന യജ്ഞം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടപ്പിലാക്കും. ജില്ലയിൽ കുട്ടികളിൽ ഉൾപ്പെടെ കുഷ്ഠരോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . കൂടാതെ കുഷ്ഠരോഗം മൂലം അംഗവൈകല്യം ഉണ്ടായ ശേഷം രോഗം നിർണ്ണയിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു. അതിനാൽ കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പരിശീലനം സിദ്ധിച്ച വോളണ്ടിയർമാർ ( ഒരു സ്ത്രീയും ഒരു പുരുഷനും) അടങ്ങിയ ടീം വീടുകൾ സന്ദർശിച്ച് രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും സ്ക്രീനിങ്ങിന് വിധേയമാക്കും. ത്വക്ക് രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആരോഗ്യപ്രവർത്തകർ ആവശ്യമായ നിർദ്ദേശം നൽകുന്നതാണ്.
2027 ഓടെ കേരളത്തിൽ നിന്നും കുഷ്ഠരോഗം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പയിനിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
- Log in to post comments