അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18-46. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയില്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിലും യോഗ്യതയിലും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15 വൈകീട്ട് അഞ്ച്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം.
അഞ്ചല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കരുവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനത്തിന് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18-46. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയില്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഐ.സി.ഡി.എസ് ഓഫീസുമായോ ഗ്രാമപഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വൈകീട്ട് മൂന്ന്. ഫോണ്‍: 0475 2270716, 9074172812.
- Log in to post comments