Skip to main content

രക്തസാക്ഷി ദിനാചരണം; ആലോചനാ യോഗം ചേർന്നു

 

 

 ജനുവരി 30ന് രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കുന്നതിനുള്ള ആലോചനായോഗം ജില്ലാ കളക്ടർ എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. 30ന് രാവിലെ 7.30 ന് ചിന്നക്കട റസ്റ്റ് ഹൗസിൽ നിന്ന് ഗാന്ധി പാർക്ക് വരെ ശാന്തി യാത്ര നടത്തും. രാവിലെ 8 മണിക്ക് ഗാന്ധിപാർക്കിലെ മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം പുഷ്പാർച്ചന പ്രതിജ്ഞ തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. ആലോചനാ യോഗത്തിൽ സബ് കളക്ടർ നിശാന്ത് സിൻ ഹാര, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി, സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date