Skip to main content
 'ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും' പദ്ധതിയുടെ ഭാഗമായി പൊയ്‌നാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ വിറ്റുകിട്ടിയ തുക പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ  കളക്ടര്‍ കളക്ടര്‍ ഡോ.ഡി.സജിത്ത്് ബാബുവിന് കൈമാറുന്നു. 

ഹരിത സ്പര്‍ശവുമായി വിദ്യാര്‍ഥികള്‍

 വിദ്യാര്‍ത്ഥികളില്‍ മാലിന്യ പരിപാലനത്തെ സംബന്ധിച്ച അവബോധം വളര്‍ത്തുക, പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്തുക, പാഴ്‌വസ്തുക്കളുടെ ശാസ്ത്രീയമായ പുന:ചംക്രമണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന 'ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും' പദ്ധതിയുടെ ഭാഗമായി പൊയ്‌നാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ വിറ്റുകിട്ടിയ തുക പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്് ബാബുവിന് കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, ഡി.ഡി.ഇ. ഡോ.ഗിരീഷ് ചോലയില്‍, സ്‌കൂള്‍ അധ്യാപിക നളിനാക്ഷി.കെ, പി.ടി.എ പ്രതിനിധി മധു.പി. എന്നിവര്‍ സംബന്ധിച്ചു.

date