Skip to main content

പത്താംതരം, ഹയര്‍സെക്കന്ററി തുല്യത രജിസ്‌ട്രേഷന്‍ 31 വരെ

സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം ഹയര്‍സെക്കന്ററി തുല്യതാ രജിസ്‌ട്രേഷന്‍ 200 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഒക്‌ടോബര്‍ 31 വരെ നീട്ടി. ജില്ലയില്‍ മലയാള മീഡിയത്തിലും കന്നഡ മീഡിയത്തിലും പഠിക്കുന്നതിന് അവസരമുണ്ട്. പട്ടികജാതി,പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കോഴ്‌സ് ഫീസ് സൗജന്യമാണ്. പഠിക്കാന്‍ താത്പര്യമുള്ളവര്‍് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

date