Post Category
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭീമനടി വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐടിഐയില്‍ ഡസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ ഒഴിവുണ്ട്. യോഗ്യത:- ബി.ടെക്ക് ഇന്‍ പ്രിന്റിംഗ് ടെക്ക്‌നോളജിയും പ്രസ്തുത മേഖലയിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ പ്രിന്റിംഗ് ടെക്ക്‌നോളജിയും പ്രസ്തുത മേഖലയിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡി.ടി.പി.ഒ ട്രേഡിലിള്ള എന്‍.എ.സി, എന്‍.ടി.സിയും പ്രസ്തുത മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രസ്തുത ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ഈ മാസം 26ന് രാവിലെ 11ന് ഐടിഐ ഓഫീസില്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04672 341 666.
date
- Log in to post comments