Post Category
ഓണ്‍ലൈന്‍ സെമിനാര്‍ 27 ന്
സാമൂഹ്യ നീതി ഡയറക്ടറേറ്റ് തിരുവനന്തപുരം നിഷ് ന്റെ സഹകരണത്തോടെ സംസ്ഥാന തലത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ഒക്‌ടോബര്‍ 27 ന് രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ (ഡി.സി.പി.യു) നടത്തും. കുഞ്ഞുങ്ങളിലെ അപസ്മാരം എന്ന വിഷയത്തിലാണ് ഓണ്‍ലൈന്‍ സെമിനാര്‍. ജില്ലയിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട് കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡി.സി.പി.യു) ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.ഫോണ്‍: 04994 256990,
date
- Log in to post comments