Skip to main content

കരള്‍ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും  പ്രത്യേക പ്രോജക്ടുമായി ജില്ലാ ആയൂര്‍വേദ ആശൂപത്രി

ഭാരതിയ ചികിത്സാവകുപ്പ് പടന്നക്കാട് ജില്ലാ ആയൂര്‍വേദ ആശൂപത്രിയില്‍ കരള്‍രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി പ്രത്യേക പോജക്ട് തുടങ്ങി.  കരള്‍രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ കരള്‍രോഗത്തിനുളള സൗജന്യ രക്തപരിശോധന, ഫാറ്റിലിവര്‍ (ഗ്രേഡ്-1, ഗ്രേഡ്-2), മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഇവയ്ക്ക് പ്രത്യേക ഔഷധങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പടന്നക്കാട് ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ ശനിയാഴ്ചകളിലും കരള്‍ രോഗത്തിനായി പ്രത്യേക ഒപി. പ്രവര്‍ത്തിക്കുന്നുണ്ട്.  ഫോണ്‍: 0467 2283277.

date