കോളേജുകളെ വിലയിരുത്താന്‍ 2019 ജനുവരി ഒന്നു മുതല്‍ സാക് അക്രഡിറ്റേഷന്‍ : മന്ത്രി ഡോ. കെ ടി ജലീല്‍
സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാ്യഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് 2019 ജനവരി ഒന്നു മുതല്‍ സ്‌റ്റേറ്റ് അസസ്‌മെന്‍്‌റ് ആന്‍്‌റ് അക്രഡിറ്റേഷന്‍ സെന്‍്‌റര്‍ (സാക്‌്) നിലവില്‍ വരുമെന്ന് ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ട്രെയിനംഗ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക് റാങ്കിങ്ങിന്‍െ്‌റ അടിസ്ഥാനത്തിലാണ് ഭാവിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുകയെന്നും സാക് വിലയിരുത്തലില്‍ നിശ്ചിത സ്ഥാനത്തെത്തുന്ന സ്വാശ്രയ കോളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നേടിയ നേട്ടം ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആവര്‍ത്തിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഈ സ്ഥിതിക്ക് മാറ്റംവേണം. ഇക്കാര്യത്തില്‍ സ്വാശ്രയമേഖലയ്‌ക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. ഗവണ്‍മെന്‍്‌റ്-എയ്‌ഡഡ് കോളേജുകളിലെ അക്കാദമിക്ക് നിലവാരത്തിലേക്ക് സ്വാശ്രയ കോളേജുകളെയും ഉയര്‍ത്തും. പുതിയ സ്വാശ്രയകോളേജുകള്‍ അനുവദിക്കേണ്ട സാഹചര്യം നിലവിലില്ല. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം വ്യവസായമല്ല. ലാഭമല്ല ലക്ഷ്യമിടേണ്ടത്. വിദ്യാഭ്യാസത്തിന്‍െ്‌റ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുമാത്രമേ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കൂ. എല്ലാ സ്വാശ്രയ കോളേജുകളും സ്വന്തമായി വെബ്‌സൈറ്റ് രൂപീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണം. കോളേജിലെ കോഴ്‌സുകള്‍, അധ്യാപകര്‍, അധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം. വെര്‍ച്ച്വല്‍ ക്ലാസ് റൂം, വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യം കോളേജുകളില്‍ എര്‍പ്പെടുത്തണം. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രം പ്രിന്‍സിപ്പല്‍മാരായും അധ്യാപകരായും നിയമിക്കണം. അധ്യാപകര്‍ക്ക് ചുരുങ്ങിയത് 5 വര്‍ഷത്തെ സേവന കരാര്‍ എര്‍പ്പെടുത്തുകയും കൃത്യമായ ശമ്പളം നല്‍കുകയും വേണം. എല്ലാ കോളേജുകളിലും പരാതി പരിഹാര സെല്‍, ആന്‍്‌റി റാഗിംഗ് സെല്‍, ആന്‍്‌റി ഹരാസ്‌മെന്‍്‌റ് സെല്‍ എന്നിവ രൂപീകരിക്കുകയും പരീക്ഷ ഹാളുകളില്‍ നിര്‍ബന്ധമായും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കൂടുതല്‍ ഇതര സംസ്ഥാന-അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ കോളേജുകള്‍ തയ്യാറാകണം. ഇതിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്രം അനുവദിക്കണം. വിദ്യാര്‍ഥി രാഷ്‌ട്രീയം ക്യാമ്പസുകള്‍ മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നതില്‍നിന്നും തടയും. അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യം സര്‍ക്കാര്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിനു പുറമേ മറ്റ് ഫീസുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്നത് അനുവദിക്കാനാവില്ല. തുടര്‍മുല്യനിര്‍ണ്ണയത്തിന്‍െ്‌റ പേരില്‍ മാനേജ്‌മെന്‍്‌റുകള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ എല്ലാ കോളേജുകളിലേയും ബിരുദതലത്തിലുള്ള പരീക്ഷാഫലം എപ്രില്‍ 30 നുള്ളിലും ബിരുദാനന്തര ബിരുദ പരീക്ഷാ ഫലം മെയ് 31 നുള്ളിലും പ്രഖ്യാപിക്കാനുള്ള ക്രമീകരണം എല്ലാ സര്‍വ്വകലാശാലകളും നടത്തുമെന്നും അടുത്ത അധ്യായന വര്‍ഷം മുതല്‍ സര്‍വ്വകലാശാലകള്‍ മുഴുവനായും ഓണ്‍ലൈന്‍ സൗകര്യത്തിലേക്ക് മാറുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ അഡീഷ്‌ണല്‍ സെക്രട്ടറി എ. ജെയിംസ് രാജ്, കണ്ണൂര്‍-കോഴിക്കോട് സര്‍വ്വകലാശാല രജിസ്‌ട്രാര്‍മാര്‍, സ്വാശ്രയ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments