പാലിയേക്കര ടോള്‍പ്ലാസ : കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി
പാലിയേക്കര ടോള്‍പ്ലാസയില്‍ കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നാഷണല്‍ ഹൈവേ പാലക്കാട് മാനേജരോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. കളക്‌ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ കമ്മീഷനംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസലാണ് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ടോള്‍പ്ലാസയുമായി ബന്ധപ്പെട്ട് കാല്‍നടക്കാര്‍ക്കുള്ള അസൗകര്യം പരിഗണിക്കാന്‍ പ്രദേശവാസി ജോസ്‌പോള്‍ നല്‍കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷനംഗത്തിന്റെ ഉത്തരവ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍ സ്വദേശി സഫിയയുടെ വീടും കടയും പൊളിച്ചുനീക്കുന്ന നടപടിയിലും പിഡബ്ല്യുഡി (റോഡ്‌സ്) അധികൃതരോട് കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പ്രവാസി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനും ഉത്തരവിട്ടു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ 53 കേസുകളാണ് പരിഗണനിച്ചത്. ഇതില്‍ 4 കേസുകള്‍ തീര്‍പ്പാക്കി.അടുത്ത സിറ്റിങ് നവംബര്‍ 27 ന് നടക്കും.
- Log in to post comments