സീപ്പ് : തെരഞ്ഞെടുപ്പ് മത്സരം
ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം കൂട്ടുകയും വോട്ടര്‍മാരെ ബോധവത്‌കരിക്കുകയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌് പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാതലത്തില്‍ സീപ്പ് പദ്ധതി വിപുലപ്പെടുത്തുന്നു. ഇതിനായി ജില്ലയിലെ വോട്ടര്‍മാരുടെ പേരുകള്‍ പരമാവധി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ആവശ്യകത പൊതുജനത്തിന് മനസ്സിലാക്കുന്നതിനും വേണ്ടി ക്രീയേറ്റീവ് / ഇന്നൊവേറ്റീവ് ആശയങ്ങള്‍ ജില്ലക്കാരില്‍ നിന്ന് സ്വീകരിക്കുന്നു. മികച്ച സൃഷ്‌ടി സീപ്പ് പദ്ധതിയുടെ പ്രചാരണത്തിന് ഉപയോഗിക്കും. അതിലെ വിജയികളെ ആദരിക്കുകയും ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ വിഭാഗം അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വിഷയസംബന്ധമായി മനസ്സിലുളള ആശയങ്ങള്‍ സ്ലോഗന്‍ ആയോ കാര്‍ട്ടൂണ്‍ ആയോ മീം ആയോ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴിയോ തയ്യാര്‍ ചെയ്‌ത് edctsr@gmail.com.എന്ന ഇ-മെയില്‍ വിലാസത്തിലേക്കു ഒക്‌ടോബര്‍ 30 നകം അയ്‌ക്കണം. മത്സരാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം. ഇ-മെയില്‍ സബ്‌ജക്‌ട് �സീപ്പ് 2019 കോമ്പിറ്റേഷന്‍� എന്ന് ചേര്‍ക്കണം. പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടി / നേതാക്കള്‍ എന്നിവരെ വ്യക്തിപരമായി പരാമര്‍ശിക്കാതെ സൃഷ്‌ടി തയ്യാറാക്കണം.
- Log in to post comments