Post Category
മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് ഏകദിന പരിശീലനം 31 ന്
നവകേരള നിര്‍മ്മിതിയില്‍ നമുക്കും പങ്കാളികളാകാം എന്ന ലക്ഷ്യത്തോടെ നാഷണല്‍ സേവിംഗ്‌സ് മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്കായി ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടി ജില്ലാ കളക്‌ടര്‍ ടി വി അനുപമ ഉദ്‌ഘാടനം ചെയ്യും. ഒക്‌ടോബര്‍ 31 കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്‍ എസ് ഡി ഡെപ്യൂട്ടി ഡയറക്‌ടര്‍ (ഇന്‍-ചാര്‍ജ്ജ്) പി വി ബിജു അദ്ധ്യക്ഷത വഹിക്കും. എന്‍ എസ് ഡി അസിസ്റ്റന്റ് ഡയറക്‌ടര്‍ പി അനില്‍കുമാര്‍ ക്ലാസ്സ് നയിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ നടക്കുന്ന ക്ലാസ്സില്‍ ഏജന്റുമാര്‍ക്കായി വിവിധ തരത്തിലുളള മോട്ടിവേഷന്‍ ക്ലാസ്സുകളാണുളളത്.
date
- Log in to post comments