Post Category
ശീതകാല പച്ചക്കറിതൈകള്‍ വിതരണം നടത്തി
കയ്‌പ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ കാര്‍ഷിക ഗ്രൂപ്പായ തളിര്‍ ശീതകാല പച്ചക്കറി തൈകള്‍ വിതരണം നടത്തി. പൂവ്വത്തുംകടവ് ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡണ്ട് എം ആര്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വി ആര്‍ ബീന, ബ്ലോക്ക് മെമ്പര്‍ ബാബു, വാര്‍ഡ് മെമ്പര്‍മാര്‍ മുന്‍ ബാങ്ക് പ്രസിഡണ്ട് രമേഷ് ബാബു, മതിലകം ബി പി ഒ സജീവന്‍ മാസ്റ്റര്‍, തളിര്‍ കണ്‍വീനര്‍ രാധാമണി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ തങ്കരാജ് ശീതകാല പച്ചക്കറിക്കളെക്കുറിച്ച് ക്ലാസ്സെടുത്തു.
date
- Log in to post comments