ഭൂസേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍
ഭൂമി സംബന്ധമായ സേവനങ്ങള്‍ റവന്യു ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(റെലിസ്) വഴി ഓണ്‍ ലൈന്‍ ആക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി വില്ലേജ് ഓഫീസില്‍ ജില്ലാകലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ലളിതമായി ജനങ്ങളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ ലഘുലേഖയും ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉണ്ടെങ്കില്‍ വില്ലേജ് ഓഫീസില്‍ പോകാതെ തന്നെ ഇനി ഭൂനികുതി ഓണ്‍ലൈന്‍ ആയി അടക്കാം.
ഭൂമി സംബന്ധമായ രേഖകള്‍, മുന്‍ വര്‍ഷം ഭൂനികുതി അടച്ചതിന്റെ വിശദാംശം, ഭൂവുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ആധാര്‍ കാര്‍ഡ് നമ്പര്‍ അഭിലക്ഷണീയം), ഭൂവുടമയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മേല്‍വിലാസം എന്നിവ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലേക്ക് വില്ലേജ് ഓഫീസര്‍ അപ് ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തണ്ടപ്പേര്‍, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നിവ ഭൂവുടമയ്ക്ക് നല്‍കും. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ംംം.ൃല്‌ലിൗല.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഭൂനികുതി അടയ്ക്കാവുന്നതാണ്.
ഓണ്‍ലൈനായി ഭൂനികുതി അടക്കുന്നതിന് ംംം.ൃല്‌ലിൗല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഹോം പേജില്‍ പേ യുവര്‍ ടാക്‌സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. സൈന്‍ അപ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം സൈന്‍ ഇന്‍ ചെയ്ത് ന്യൂ റിക്വസ്റ്റ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് പൊതുവായുള്ള വിവരങ്ങള്‍, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച തണ്ടപ്പേര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍, മുന്‍വര്‍ഷം ഭൂനികുതി അടവാക്കിയത്, നികുതിദായകന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. റിമാര്‍ക്‌സ് കോളത്തില്‍ ഭൂമിയുടെ ആധാരത്തിന്റെ നമ്പര്‍ അല്ലെങ്കില്‍ പട്ടയ നമ്പര്‍ കൂടി നല്‍കി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന വില്ലജ് ഓഫീസര്‍ പരിശോധനകള്‍ക്കു ശേഷം അംഗീകാരം നല്‍കും. തുടര്‍ന്ന് സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ റിക്വസ്റ്റില്‍ പേ നൗ തെരഞ്ഞെടുത്ത് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് സംവിധാനം വഴി പണമടച്ച രശീത് പ്രിന്റ് എടുക്കുക. ഒരു തവണ വില്ലേജ് ഓഫീസര്‍ അംഗീകാരം നല്‍കിയാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലും യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് നികുതി അടക്കാം.
താലൂക്ക് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബീനാ രാജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) സി. ബിജു, തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ യു. രജനി എന്നിവര്‍ സംസാരിച്ചു.
- Log in to post comments