ബേപ്പൂര്‍ തുറമുഖത്ത് ചുമട്ട്കൂലി തര്‍ക്കം ഒത്തുതീര്‍പ്പായി
ബേപ്പൂര്‍ തുറമുഖത്തെ ചുമട്ട്കൂലി തര്‍ക്കം ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എം.പി.ഹരിദാസന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. തൊഴില്‍ സാഹചര്യം പരിഗണിച്ച് തുറമുഖത്തെ നിലവിലുളള കൂലി നിരക്ക് ഈ മാസം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി തുടരാന്‍ ധാരണയായി. കൂലി സംബന്ധിച്ച കരാറിന്റെ കാലാവധി സെപ്തംബര്‍ 30 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.റ്റി.യു.സി, സി.ഐ.റ്റി.യു, എസ്.റ്റി. യു എന്നീ ട്രേഡ് യൂണിയനുകള്‍ സമര്‍പ്പിച്ച അവകാശപത്രികയി•േ-ലാണ് തീരുമാനമായത്.
2019 സെപ്തംബര്‍ 30 നുശേഷം കൂലി വര്‍ദ്ധനവ് പരിഗണിക്കാമെന്ന കരാറുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ കൂലി വര്‍ദ്ധനവ് സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ യു.പോക്കര്‍ (എസ്.റ്റി.യു), അഡ്വ:എ.ഇ.മാത്യു (ഐ.എന്‍.റ്റി.യു.സി), കാനങ്ങോട്ട് ഹരിദാസന്‍ (സി.ഐ.റ്റി.യു) എന്നിവരും കരാറു കാരെ പ്രതിനിധീകരിച്ച് കെ.വി.റഫീക്ക്, ടി.അബ്ദുള്‍സലീം എന്നിവരും പങ്കെടുത്തു.
- Log in to post comments