Skip to main content

ദേശീയ വിരവിമുക്ത ദിനാചരണം 25 ന് 

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നാളെ ( ഒക്‌ടോബര്‍ 25) ജില്ലയിലെ ഒന്നു മുതല്‍ 19 വയസുവരെയുള്ള 7,22,018 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള അല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. സ്‌കൂളുകളിലും അംഗന്‍വാടികളിലുമായി ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലാത്തതും നന്നായി പാചകം ചെയ്യാത്തതുമായ ഭക്ഷണം എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 1 മുതല്‍ 2 വയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 2 മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം.  സമ്പൂര്‍ണ വിരവിമുക്ത ദിനമായ നവംബര്‍ ഒന്നിനും ഗുളികകള്‍ വിതരണം ചെയ്യും. 

date