Post Category
കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍
തൃശൂരില്‍ 2018 ജനുവരിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതിവിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ പട്ടികജാതി വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കും. ഒക്ടോബര്‍ 26ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 10000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് നല്‍കുക. അറിയിപ്പ് ലഭിച്ചവര്‍ ജാതി, എസ്.എസ്.എല്‍.സി, യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം എത്തണം. ഫോണ്‍ - 0491 2505005
date
- Log in to post comments