കുടുംബശ്രീയുടെ പ്രദര്‍ശന-വിപണന-ഭക്ഷ്യമേള ഇന്ന് കൂടി
പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുദ്ധവും ഗുണമേന്മയാര്‍ന്നതുമായ നാടന്‍ ഉത്പന്നങ്ങളും ഗ്രാമീണരുചികളും ഉള്‍പ്പെട്ട പ്രദര്‍ശന - വിപണന - ഭക്ഷ്യമേള ഇന്ന് (ഒക്ടോബര്‍ 24) സമാപിക്കും. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഡൈന്‍ ആന്‍ഡ് ബൈ മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൈത്തറിവസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മനോഹരമായ ഹാന്‍റ് മെയ്ഡ് ആഭരണങ്ങള്‍, മണ്‍സോപ്പ്, തേന്‍ സോപ്പ് തുടങ്ങി നിരവധി സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് കുടുംബശ്രീ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
ഫുഡ് കോര്‍ട്ടാണ് മേളയുടെ പ്രധാന ആകര്‍ഷണം. വിദഗ്ദ്ധ പരിശീലനം നേടിയ ഏഴ് കുടുംബശ്രീ കഫേ ഗ്രൂപ്പുകളാണ് ഗ്രാമീണരുചി വിഭവങ്ങള്‍ വിളമ്പുന്നത്. മേളയുടെ സമാപന ദിവസമായ ഇന്ന് വൈകീട്ട് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പ്പാട്ട് ഉണ്ടായിരിക്കും.
- Log in to post comments