Post Category
സൗജന്യ മത്സരപരീക്ഷാ പരിശീലനം 27 ന്
ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്- വൊക്കേഷണല്‍ ഗൈഡന്‍സ് യൂനിറ്റ്- ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍റെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം നടത്തുന്നു. എസ്.എസ്.എല്‍.സി യോഗത്യുള്ളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ ഒക്ടോബര്‍ 27 ന് മുന്‍പ് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 224297
date
- Log in to post comments