Skip to main content

നരിക്കുനി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍          1.29 കോടി രൂപയുടെ പദ്ധതി 

ജില്ലാപഞ്ചായത്തിന്റെ സ്‌കൂള്‍ നവീകരണ ഫണ്ടില്‍ നിന്ന് നരിക്കുനി ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ച വിഹിതം ഉപയോഗിച്ചു നടത്തിയ നിര്‍മ്മാണ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ഒരു കോടി ഇരുപത്തൊമ്പത് ലക്ഷം രൂപയുടെ സഹായ പദ്ധതി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച സ്മാര്‍ട്ട് റൂമുകള്‍, എഡ്യുകെയര്‍, പാചകപ്പുര, കെട്ടിട നവീകരണ പ്രവൃത്തികള്‍,  എന്നിവ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു. എഡ്യുകെയര്‍ പദ്ധതിക്കൊപ്പം വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പഠനം എന്നിവയുമായി രക്ഷിതാക്കളേയും ബന്ധിപ്പിക്കുന്ന എഡ്യുമിയ എന്ന മൊബൈല്‍ ആപ്പിന്റെ  പ്രവര്‍ത്തനവും സ്‌കൂളില്‍ ആരംഭിച്ചു. 
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജില്ലാപഞ്ചായത്തിനു കീഴിലെ നാല്‍പത്തിനാല് വിദ്യാലയങ്ങളേയും തുല്യ നിലവാരത്തിലേക്കുകയര്‍ത്താനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നവീകരണങ്ങള്‍ക്കായി നൂറ്റിഅന്‍പത് കോടി രൂപയോളം ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഡോ യു.കെ അബ്ദുല്‍ നാസറിനേയും  ലോണ്‍ ടെന്നീസില്‍ നോര്‍ത്ത് സോണ്‍ വിന്നര്‍ പി.ഷാദില്‍ റഹ്മാന്‍, ടേബിള്‍ ടെന്നീസ് നോര്‍ത്ത് സോണ്‍ വിന്നര്‍ എം.പി.മുഹമ്മദ് ദാനിഷ് എന്നീ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ബാബു പറശ്ശേരി ആദരിച്ചു.
ജില്ലാപഞ്ചായത്ത് അംഗം വി.ഷക്കീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ  വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് പി.പി.അബ്ദുല്‍ ജബ്ബാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഐ.ആമിന ടീച്ചര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, ടി.കെ വസന്തകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.പി.ശോഭന, എന്‍.പി.മുഹമ്മദ്, വി .ഇല്യാസ്, വാസുദേവന്‍ നമ്പൂതിരി, കെ. വസന്ത, പി.മറിയക്കുട്ടി, ഫസല്‍ മുഹമ്മദ്. പി.സി.രവീന്ദ്രന്‍, വലിയേലത്ത് രവി, എം. ഗോപാലന്‍, ടി.കെ .അബൂബക്കര്‍, ഗോപിനാഥന്‍ മാസ്റ്റര്‍, പി.ടി.എ.പ്രസിഡന്റ് എം.മണിക്കുട്ടന്‍, ഹെഡ്മാസ്റ്റര്‍ പി.ടി.അബ്ബാസ് അലി  തുടങ്ങിയവര്‍ പങ്കെടുത്തു. 

date