Skip to main content

കളക്ടറേറ്റിൽ റിപ്പബ്ലിക് ദിനാ​ഘോഷം

രാജ്യത്തെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം കളക്ട്രേറ്റിൽ സംഘടിപ്പിച്ചു. കളക്ട്രേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ പതാക ഉയർത്തി. രാജ്യം ഏറെ അഭിമാനത്തോടെയും ആഘോഷത്തോടെയും ഭരണഘടനയുടെ മൂല്യങ്ങൾ ഓർക്കുന്ന ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു. പേരൂർക്കട ​ഗവ.​ഗേൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിയ പരേഡിൽ ഡെപ്യൂട്ടി കളക്ടർ അഭിവാദ്യം സ്വീകരിച്ചു. കളക്ട്രേറ്റ് ജീവനക്കാർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date