Post Category
ചുള്ളിയാര്‍ ഡാം: ഒന്നാംഘട്ട മുന്നറിയിപ്പ് നല്‍കി
ചുള്ളിയാര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരും ദിവസത്തില്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിന്‍റെ പരമാവധി ഉയര്‍ന്ന ജലനിരപ്പ് 154.08 മീറ്ററാണ്. നിലവില്‍ 152.59 മീറ്റര്‍ ആണ് ജലനിരപ്പ്. 153.7 മീറ്ററില്‍ എത്തിയാല്‍ മൂന്നാമത്തെ മുന്നറിയോപ്പോടെ ഡാം ഏതു സമയവും തുറക്കും. അതിനാല്‍ ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments