Post Category
നി൪മാണ പുരോഗതി വിലയിരുത്തി
കരകുള൦ മേൽപാലം നിർമ്മാണപുരോഗതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നേരിട്ട് വിലയിരുത്തി. 48 പൈലുകളിൽ 16 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മേൽപ്പാലത്തിന്റെ ഒന്നാം ഘട്ടം മാർച്ചോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. അനുബന്ധ റോഡുകളുടെ നിർമാണവും ഉടൻ ആരംഭിക്കുന്നതാണ്.
കരകുളം പഞ്ചായത്തു പ്രസിഡന്റ് ലേഖറാണി, പി. ഡബ്ള്യു. ഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
date
- Log in to post comments