കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ആലോചനാ യോഗം
കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ആലോചനാ യോഗം ഇന്ന്(25) രാവിലെ 11ന് കാഞ്ഞങ്ങാട് എ.സി.കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടക്കും. ജില്ലയിലെ യുവജന സംഘടന പ്രതിനിധികള്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, യൂത്ത് ക്ലബ്ബ്, ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
പ്രളയം പോലുള്ള അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. 15 നും 30 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ അംഗമാകുവാന്‍ സാധിക്കുക. സംസ്ഥാനത്ത് 1 ലക്ഷം സന്നദ്ധ വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കുകയും ആധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും നല്‍കി ദുരന്തം പോലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരാക്കുവാനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
- Log in to post comments