രക്തസാക്ഷി ദിനാചരണം
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും.ജനുവരി 30 രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസ് ജങ്ഷനില്‍ നിന്ന് ശാന്തിയാത്ര ആരംഭിച്ച് ബീച്ച് റോഡ് വഴി ഗാന്ധിപാര്‍ക്കിലെത്തി മഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് എട്ടിന് മേയര്‍ പ്രസന്ന ഏണസ്റ്റ് യോഗം ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് സ്വാഗതം പറയും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, എ.ഡി.എം ജി. നിര്‍മ്മല്‍കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, കലാസാഹിത്യ സാംസ്‌കാരിക- രാഷ്ട്രീയ പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍, സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി കാഡറ്റുകള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, വ്യാപാരി വ്യാവസായി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമാവും. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യ വരിച്ചവരെ അനുസ്മരിച്ച് രാവിലെ 11ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൗനം ആചരിക്കും.
(പി.ആര്‍.കെ നമ്പര്‍ 324/2025)
- Log in to post comments