Post Category
വെറ്ററിനറി ഡോക്ടർ നിയമനം വാർത്ത കഴിഞ്ഞദിവസം നൽകിയതാണ്. അതിൽ അഭിമുഖത്തിന്റെ തിയതിയിൽ തിരുത്തുണ്ട്. ഫെബ്രുവരി രണ്ടല്ല ഒന്നാണ് തിയതി. തിരുത്തിയ വാർത്ത എല്ലാവരും നൽകണമെന്ന്് അഭ്യർഥിക്കുന്നു. വെറ്ററിനറി ഡോക്ടർ നിയമനം
മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനം ചെയ്യുന്നതിന് കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖം നടത്തി 90 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി ഒന്നിന് 10.30-ന് കളക്ട്രേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2563726.
date
- Log in to post comments