Skip to main content

കെഎഫ്‌സി ഇടപാടുകാരുടെ സംഗമം നടത്തി     

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജില്ല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായ്പ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ജനറല്‍ മാനേജര്‍ ഇ ആര്‍ രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ വ്യവസായങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,  ഹോസ്പിറ്റല്‍, സിനിമ തിയേറ്റര്‍ നവീകരണം, ഷോപ്പിങ്ങ് കോപ്ലക്‌സ്, വില്ല നിര്‍മാണം തുടങ്ങിയവയ്ക്കും കെഎഫ്‌സി വായ്പ നല്‍കുന്നതായി യോഗത്തില്‍ അറിയിച്ചു. കോഴിക്കോട് സോണല്‍ മാനേജര്‍ ഡോ കെ എസ് രാജീവ് അധ്യക്ഷത വഹിച്ചു. എ ജി എം അബ്ദുല്‍ മനാഫ്, ചീഫ് മാനേജര്‍ സി പി രവികുമാര്‍, മാനേജര്‍മാരായ സി വി. വേണുഗോപാലന്‍, പി സിനു, കേരള ഗവ. കോണ്‍ട്രാക്‌റ്റേര്‍സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി രാജന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ട്രാക്ടര്‍മാരും വ്യവസായ സംരംഭകരും പങ്കെടുത്തു.

date