Skip to main content

വിമുക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വിമുക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

എക്‌സൈസ് വിമുക്തി മിഷനും വിദ്യാഭ്യാസ വകുപ്പും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ജില്ലയിലെ സ്‌കൂളുകളിലെ വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബുകള്‍ക്കായി നടത്തിയ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. 2024-25 അധ്യായന വര്‍ഷത്തില്‍ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ജില്ലയിലെ മികച്ച സ്‌കൂളിന് 10,000 രൂപ ലഭിക്കും. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000, മികച്ച അദ്ധ്യാപക കോര്‍ഡിനേറ്റര്‍ക്ക് 2000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മികച്ചതും വ്യത്യസ്തവുമായ പ്രവര്‍ത്തങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത 3 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍

 ജില്ലാതലം, മികച്ച വിമുക്തി സ്‌കൂള്‍; എ.കെ.എം. എച്ച്.എസ്.എസ്, പൂച്ചട്ടി

തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ക്രമത്തില്‍

1. എസ്.എന്‍.ബി എച്ച്.എസ്, കണിമംഗലം
2. കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, തൃശൂര്‍
3. ഗവ. മോഡല്‍ എച്ച്.എസ്.എസ്, തൃശൂര്‍

ചാവക്കാട് വിദ്യാഭ്യാസ ജില്ല

1. എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെന്ത്രാപ്പിന്നി
2. ജി.വി.എച്ച്.എസ്.എസ് ദേശമംഗലം
3. നാഷണല്‍ എച്ച്.എസ്.എസ് ഏങ്ങണ്ടിയൂര്‍

ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല

1. സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുഴിക്കാട്ടുശ്ശേരി
2. അമൃത വിദ്യാലയം, കൊടുങ്ങല്ലൂര്‍
3. ജി.വി.എച്ച്.എസ്.എസ് പുതുക്കാട്

പ്രോത്സാഹന സമ്മാനങ്ങള്‍

1. ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ് തൃശൂര്‍
2. ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി
3. ജി.എച്ച്.എസ്.എസ് കടവല്ലൂര്‍
4. സരസ്വതി വിദ്യാലയം, പൂപ്പത്തി
5. ബി.വി.ബി. വിദ്യാമന്ദിര്‍ ഇരിഞ്ഞാലക്കുട

മികച്ച അദ്ധ്യാപക കോര്‍ഡിനേറ്റര്‍മാര്‍

1. റീന കെ. ഇഗ്നേഷ്യസ്, ഗവ. മോഡല്‍ ബോയ്‌സ് എച്ച്.എസ്, തൃശൂര്‍ (തൃശൂര്‍ വിദ്യാഭ്യാസ ജില്ല)
2. കെ.ആര്‍ ഷിജു, എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെന്ത്രാപ്പിന്നി (ചാവക്കാട് വിദ്യാഭ്യാസ ജില്ല)
3.എം. രാജ്, അമൃത വിദ്യാലയം, കൊടുങ്ങല്ലൂര്‍ (ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല)

തിരഞ്ഞെടുക്കപ്പെട്ട വിമുക്തി സ്റ്റുഡന്റ് അംബാസിഡര്‍മാര്‍

1. ഇ.എസ് സനിത്ത്, എ.കെ.എം. എച്ച്.എസ്.എസ്, പൂച്ചട്ടി
2. കെ.എച്ച് മുഹമ്മദ് റയാന്‍, ജി.വി.എച്ച്.എസ്.എസ് ദേശമംഗലം
3. സി. അര്‍ജുനന്‍, ജി.വി.എച്ച്.എസ്.എസ് വെറ്റിലപ്പാറ

എല്‍.പി/ യു.പി, കോളേജ് വിഭാഗങ്ങളിലെ വിദ്യാലയങ്ങളെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും മികച്ച പ്രവര്‍ത്തങ്ങള്‍ നടത്തിയ ഊരകം സി.എം.എല്‍.പി. സ്‌കൂളിനും തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ്, പഴയന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിനും പ്രത്യേക പുരസ്‌കാരം നല്‍കും. സമ്മാന വിതരണം ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 1.30 ന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കും.

date