Post Category
നെറ്റ് പരീക്ഷാ പരിശീലനം
2018 ഡിസംബറില്‍ മാനവിക വിഷയങ്ങളില്‍ നടത്തുന്ന യു ജി സി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പറിന് (പേപ്പര്‍ 1) കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15 മുതല്‍ 24 വരെ താവക്കര ആസ്ഥാന മന്ദിരത്തില്‍ പരിശീലനം നല്‍കുന്നു. കോഴ്‌സ് ഫീസ് 1500 രൂപ (എസ് സി/ എസ് ടി/ അംഗപരിമിതര്‍ 750 രൂപ).
താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നവംബര്‍ 10 ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍. 0497 2703130, 9495090846, 7907358419.
date
- Log in to post comments