Skip to main content

പ്രദര്‍ശനം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ ഐഎച്ച്ആര്‍ഡി പ്രീ തരംഗിനോട് അനുബന്ധിച്ച് നൂറനാട് ഐടിബിപി. നമ്പര്‍ 27 ബറ്റാലിയന്‍ നേതൃത്വത്തില്‍ ആയുധപ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഷാജിമോന്‍, എസ് ഐ കൃഷ്ണകുമാര്‍, എഎസ്‌ഐ എം രമേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരിപാടിയില്‍ ഒമ്പത് എംഎം പിസ്റ്റല്‍ മുതല്‍ വിവിധ തരം ആധുനിക റോക്കറ്റ് ലോഞ്ചറുകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനവും ക്ലാസുകളും നടന്നു. കോളേജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/299)

date