Skip to main content

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് ഏറ്റവും പ്രാധാന്യം നൽകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ്  ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്,  കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം  സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരള  നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻസെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ് എന്നീ രണ്ടു കേന്ദ്രങ്ങൾ  സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്നത്.

മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസും വഴുതക്കാട് സർക്കാർ വിമൻസ് കോളേജ് പ്രിൻസിപ്പൽ  അനില ജെ എസ് ഉം കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷന്റെ ഉപകേന്ദ്രം സർക്കാർ വിമൻസ് കോളേജിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും കൈമാറി.

റിസർച്ച് സെന്ററുകളുടെ മികവുംറിസർച്ച് ഔട്ട്പ്പുട്ടിന്റെ സാമൂഹ്യ പ്രയോഗവുമാണ് ഏറ്റവും പ്രാധാന്യത്തോട് കൂടി കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റേറ്റീവ് ആയിട്ടുള്ള പ്രകടനം വളരെ മികച്ചതാണ് എന്ന് തന്നെയാണ്, NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടും എൻ.ഐ.ആർ.എഫുമായി ബന്ധപ്പെട്ടുമൊക്കെയുള്ള ഗ്രെയിടുകളും റാങ്കുകളും ഒക്കെ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പൊതു  സർവകലാശാലകളുടെ ലിസ്റ്റിൽ ഒൻപതും പത്തും പതിനൊന്നും സ്ഥാനങ്ങൾ കേരളത്തിലെ സർവകലാശാലകൾക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നൽപ്പത്തിരണ്ട് സ്ഥാപനങ്ങൾ കേരളത്തിൽ നിന്നാണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവ് ലക്ഷ്യമിട്ട് കൊണ്ട് സമഗ്രവും സമൂലവുമായ മാറ്റത്തിലേക്കു കുതിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനവിന് മുഖ്യമായും ഗവേഷണോൻമുഖമായ പ്രവർത്തനങ്ങളുടെ സജീവമായ മുന്നോട്ട് പോക്ക് ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഇനി സജീവമായി കൊണ്ടുപോകേണ്ടത് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഏഴു മികവിന്റെ കേന്ദ്രങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു തുടങ്ങാൻ വേണ്ടി തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രയോഗക്ഷമമായ അറിവുകളെ ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താൻ കഴിയുമാറ്സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമാറ്ജനോപകാരപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും എല്ലാം വികസിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഉത്തരവാദിത്വം കൂടി പരിഗണിച്ചാണ് പുത്തൻ അറിവുകളുടെ സൃഷ്ടാക്കളായി മാറാൻ ഗവേഷകരെയും വിദ്യാർഥികളെയും  സജ്ജമാക്കുന്ന വിധമുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിട്ടുള്ളതെന്ന് മന്ത്രി കൂട്ടിചേർത്തു.

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ്

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പനസിലബസ് തയ്യാറാക്കൽമൂല്യനിർണ്ണയ തന്ത്രങ്ങൾസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധന രീതികൾ തുടങ്ങിയവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നൽകലിലും ഈ മേഖലയിൽ ഗവേഷണം നടത്തി ഏറ്റവും ആധുനികമായ അറിവുകൾ ഉല്പാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും സെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ്. എഡ്യൂക്കേഷണൽ അഡ്മിനിസ്‌ട്രേറ്റർമാർക്കും വിദ്യാർത്ഥികൾക്കും നേതൃ പരിശീലനം നൽകുന്നതിനും ഈ കേന്ദ്രം ഉപയോഗിക്കും. ഉന്നതവിദ്യഭ്യാസ രംഗത്ത് ആവിഷ്‌ക്കരിക്കുന്ന വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം നടത്തുകവഴി ഈ മേഖലയിലെ നയനിർമ്മാതാക്കൾക്കും ഈ കേന്ദ്രം സഹായകമാവും.

കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ

സംസ്ഥാനത്തെ  വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും  ഗവേഷക വിദ്യാർത്ഥികൾക്കും നെറ്റ്വർക്കിംഗ്/ക്ലസ്റ്റർ മോഡ് വഴി ഒപ്റ്റിമൽ സ്റ്റേറ്റ് ലെവൽ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ നൽകുന്നതിനാണ് കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ  മികവിന്റെ കേന്ദ്രം മുൻഗണന നൽകുക. ഈ നെറ്റ്‌വർക്കിൽ ചേരുന്ന സ്ഥാപനങ്ങളിലെ  ഫാക്കൽറ്റിഗവേഷകർശാസ്ത്രജ്ഞർവിദ്യാർത്ഥികൾ എന്നിവരുടെ ഗവേഷണാവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള എല്ലാ കാര്യങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽപ്രൊഫഷണലായി ഈ കേന്ദ്രം കൈകാര്യം ചെയ്യും.

ഗവേഷണ സഹകരണം  പ്രോത്സാഹിപ്പിക്കുകഗവേഷണ പശ്ചാത്തലസൗകര്യം വികസിപ്പിക്കുകപേറ്റന്റ് നേടിയെടുക്കാൻ സഹായം നൽകുകഗവേഷണ-വ്യവസായ സംയോജനം സുഗമമാക്കുകഗവേഷകർക്ക് ഗവേഷണ ധനസഹായം നേടിയെടുക്കാൻ സഹായിക്കുക എന്നിവ ഈ കേന്ദ്രത്തിന്റെ മുഖ്യ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.  സംസ്ഥാനത്തെ വിവിധ ഗവേഷണ സൗകര്യങ്ങളുടെ കേന്ദ്ര ശൃംഖല ഈ കേന്ദ്രം വഴി  സ്ഥാപിക്കും. മറ്റു അക്കാദമിക് സ്ഥാപനങ്ങൾസർവ്വകലാശാലകൾദേശീയ ലബോറട്ടറികൾസ്റ്റാർട്ടപ്പുകൾനിർമ്മാണഎഞ്ചിനീയറിംഗ് വ്യവസായങ്ങൾഎസ്എംഇകൾആർ ഡി ലാബുകൾ/ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾക്കു  ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്താൻ  വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേന്ദ്രം നൽകും.

സർക്കാർ ഗ്രാന്റ്സിഎസ്ആർ സംഭാവനവ്യവസായ പദ്ധതികൾജീവകാരുണ്യ ഫണ്ടിംഗ് എന്നിവയിലൂടെ കോർപ്പസ് ഗവേഷണ ഫണ്ടുകൾ സമാഹരിക്കാനും കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ  മുൻകൈയെടുക്കും.

മേഖലാ കേന്ദ്രങ്ങൾ

ഈ മികവിന്റെ കേന്ദ്രങ്ങൾക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേഖലാ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും.

 സംസ്ഥാനത്തെ  കോളേജുകൾക്കും  സർവ്വകലാശാല  കേന്ദ്രങ്ങൾക്കും കൂടുതൽ ഗവേഷണ സൗകര്യങ്ങൾ  ലഭ്യമാക്കാനാണ് 'കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻമികവിന്റെ  കേന്ദ്രത്തിന് മൂന്ന് റീജിയണൽ  സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ റിസർച്ച് ലാബുകൾ സ്ഥാപിക്കുന്നത്. കേരള  നെറ്റ്വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ ഒരു മേഖലാ കേന്ദ്രം ഫെബ്രുവരി ആറിന്  വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യും.

കേരള സർവ്വകലാശാലാ പരിധിയിലെയുംഒപ്പംതന്നെ സംസ്ഥാനത്തെ ഗവേഷകർക്കാകെയുംഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ട സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന നിലയിലാകും ഈ മേഖലാ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ റിസർച്ച് ലാബ്. ഇതിനായിനിലവിൽ സർക്കാർ  വനിതാ കോളേജിൽ  സെൻട്രലൈസ്ഡ് കോമൺ ഫെസിലിറ്റിയുടെ ഭാഗമായ ആധുനിക ഗവേഷണ സൗകര്യങ്ങൾ റിസർച്ച് നെറ്റ്വർക്ക് സപ്പോർട്ട് സെന്ററുമായി കണ്ണിചേർത്ത് സംസ്ഥാനത്തെ മുഴുവൻ ഗവേഷകർക്കും  ഉപയോഗ പ്രദമാക്കുന്ന രീതിയിൽ സജ്ജീകരിക്കും. ഈ സൗകര്യങ്ങൾ പരിപാലിക്കുന്നതിനുള്ള സഹായങ്ങൾ കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻ  വഴി നൽകും.

കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലാണ് മറ്റൊരു ഉപകേന്ദ്രം ആരംഭിക്കാൻ ധാരണയായിട്ടുള്ളത്.

പി.എൻ.എക്സ് 487/2025

 

date