Post Category
ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തിയതി നീട്ടി
2018-19 വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നവംബര്‍ അഞ്ച് വരെയും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തിയതി നവംബര്‍ പത്ത് വൈകുന്നേരം അഞ്ച് വരെയും നീട്ടി. ഐ.റ്റി @ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്താം. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം.
പി.എന്‍.എക്‌സ്.4717/18
date
- Log in to post comments