Skip to main content

വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് 

 

 

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ദൈവംമേട് (07 ) വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ജനുവരി 30 വ്യാഴാഴ്ച) വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികഫെബ്രുവരി 6 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി 7 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് നടത്തും.

 

 മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്.ബ്ലോക്ക്പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

 

കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.നാമനിർദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഗ്രാമപഞ്ചായത്തിൽ 2000 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

 

 തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.

 

date