Post Category
വനിത കമ്മീഷൻ അദാലത്ത് :15 പരാതികൾ പരിഹരിച്ചു
വനിത കമ്മീഷൻ മൂന്നാറിൽ സംഘടിപ്പിച്ച അദാലത്തിൽ 15 പരാതികൾ പരിഹരിച്ചു. കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായിയുടെ നേതൃത്വത്തിൽ ആകെ 51 പരാതികളാണ് പരിഗണിച്ചത്. രണ്ട് പരാതികൾ ജില്ലാ നിയമസഹായ അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ സബ് ഇൻസ്‌പെക്ടർ മിനുമോൾ, അഡ്വ. ദീപ രാജേഷ്, കൗൺസലർ റൂബിയ, ഇടുക്കി വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments