Skip to main content

സ്പോർട്സ് സ്കൂളിലേയ്ക്ക് സെലക്ഷൻ ട്രയൽ

 

 

തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയൽ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേയ്ക്ക് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽ നടത്തുന്നു. അഞ്ച് , പ്ലസ് വൺ ക്ലാസുകളിലേക്ക് ഫെബ്രുവരി അഞ്ച് (ബുധനാഴ്ച) രാവിലെ 8 ന് മൂലമറ്റം സെന്റ് ജോസഫ് കോളേജിലാണ് ട്രയൽ നടക്കുക. നിലവിൽ ഒഴിവുളള 6,7,8,9 ക്ലാസുകളിലേക്കും അപേക്ഷിക്കാം.

 

നിലവിൽ 4 ക്ലാസിൽ പഠിക്കുന്ന പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കായിക അഭിരുചിയും കായികക്ഷമതയും ഉളള വിദ്യാർഥികൾക്ക് അഞ്ചാം ക്ലാസിലേക്കും ,നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന സബ് ജില്ലാതലത്തിൽ സ്പോർട്സിൽ മെഡൽ നേടിയ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പ്ലസ് വൺ ക്ലാസിലേക്ക് (മുഴുവൻ സീറ്റുകളിലേക്ക്) സബ് ജില്ലാതലത്തിൽ സ്പോർട്സിൽ മെഡൽ നേടിയ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് 6,7,8,9 ക്ലാസുകളിലേക്ക് (നിലവിൽ ഒഴിവുളള സീറ്റിലേക്ക്)

താൽപ്പര്യമുളള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിലവിൽ പഠിക്കുന്ന സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്പോർട്സിൽ മെഡൽ നേടിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0486 2296297.

 

date