Post Category
പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി നല്‍കുന്നു
പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിലേക്കായി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് 13 പേര്‍ക്ക് വീട് വയ്ക്കാനായി സ്ഥലം വാങ്ങി നല്‍കുന്നു.
ഗുണഭോക്താക്കള്‍ കണ്ടെത്തുന്ന അഞ്ച് സെന്റ് വസ്തു അധികൃതര്‍ പരിശോധിച്ച ശേഷമായിരിക്കും വാങ്ങി നല്‍കുന്നത്. 3,75,000 രൂപയാണ് ഒരാള്‍ക്ക് വസ്തു വാങ്ങി നല്‍കുന്നതിലേക്കായി നിശ്ചയിച്ചിരിക്കുന്നത്.
തുടര്‍ന്ന് ലൈഫ് പദ്ധതി പ്രകാരം വീട് വച്ച് നല്‍കും .
അതോടൊപ്പം 26 പഠന മുറികളാണ് പട്ടികജാതി-പട്ടികവര്‍ഗ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ബ്ലോക്കില്‍ ഒരുങ്ങുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനായി രണ്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പഠന മുറികള്‍ നിര്‍മിക്കുന്നത്.
(പി.ആര്‍.പി. 2526/2018)
date
- Log in to post comments