Post Category
തൊഴില്‍മേള- ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം നഗരസഭ നവംബര്‍ 28ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. നഗരത്തിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് യോഗ്യതയും പരിചയവും പരിഗണിച്ച് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാദാക്കളെയും ഒരേ വേദിയിലെത്തിക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിനായി നഗരസഭ ആദ്യമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയാണിത്. ഓണ്‍ലൈന്‍ ആയി മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഇതിനായി ംംം.ഷീയളമശൃ്ോരീൃു.ശി എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
(പി.ആര്‍.പി. 2527/2018)
date
- Log in to post comments