പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് ഹോസ്റ്റല്‍ പ്രവേശനത്തിന് ധനസഹായം
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ പോസ്റ്റ് മെട്രിക് കോഴ്സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ താമസസൗകര്യം ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍- അംഗീകൃത ഹോസ്റ്റലിലോ പട്ടികജാതി വകുപ്പ് ഹോസ്റ്റലിലോ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. ജില്ലക്ക് പുറത്തുനിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഒരു മാസം 4500 രൂപ നിരക്കില്‍ പരമാവധി 10 മാസത്തേക്കാണ് ആനുകൂല്യം നല്‍കുന്നത്. പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്തര-ബിരുദ കോഴ്സുകള്‍, ഡിപ്ലോമ/ ഐ.ടി.ഐ, പ്ലസ് ടു എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലായിരിക്കും ആനുകൂല്യം ലഭിക്കുക. രണ്ടര ലക്ഷം രൂപയോ അതിനു താഴെയോ കുടുംബ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകര്‍. അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷാ ഫോം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ അഞ്ച്.
(പി.ആര്‍.പി. 2528/2018)
- Log in to post comments