Post Category
ഹരിത ഭവനം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആര്യങ്കോട് കൃഷി ഭവന്റെ കീഴില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കിണര്‍ റീചാര്‍ജിംഗ് -മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍, പച്ചക്കറി ഗ്രോബാഗുകള്‍, വിവിധ നടീല്‍ വസ്തുകള്‍, സംപുഷ്ടീകരിച്ച ജൈവവളം, കോഴി, കോഴിക്കൂട് എന്നിവ ഉള്‍പ്പടെ 14,000 രൂപയുടെ സഹായമാണ് നല്‍കുന്നത് . ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഗുണഭോക്തൃവിഹിതം ചെലവഴിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ താല്പര്യമുള്ളവര്‍ കരമടച്ച രസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുന്‍പായി ആര്യങ്കോട് കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2256422.
(പി.ആര്‍.പി. 2529/2018)
date
- Log in to post comments