Skip to main content

വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

 

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡി. ശൈലജ അധ്യക്ഷത വഹിച്ചു. പുതുതായി രൂപീകരിച്ച ജൈവവ വൈവിധ്യ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം ഉള്‍പ്പെടെ 13 വര്‍ക്കിംഗ് ഗ്രൂപ്പുകളിലായി ചര്‍ച്ച നടന്നു. ഒക്ടോബര്‍ 30 ന് ചേരുന്ന ഗ്രാമസഭയില്‍ അവതരിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതി നിര്‍ദേശങ്ങളും, അവസ്ഥാ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2531/2018)

 

date