ആനാട് ഗ്രാമപഞ്ചായത്ത് സ്പോര്‍ട്സ് ടീം രൂപീകരിക്കുന്നു
ആരോഗ്യപൂര്‍ണമായ കായിക സംസ്‌കാരത്തിന്റെ വികസനവും സമ്പൂര്‍ണ കായിക ക്ഷമതയുള്ള ജനതയെയും വാര്‍ത്തെടുക്കാനൊരുങ്ങി ആനാട് ഗ്രാമപഞ്ചായത്ത്.ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ സ്പോര്‍ട്സ് ടീം രൂപീകരിക്കുന്നതിനായുള്ള സെലക്ഷന്‍ ട്രയല്‍സ് കം ചാംപ്യന്‍ഷിപ് ഒക്ടോബര്‍ 27,28,നവംബര്‍ 3,4 തീയതികളില്‍ നടത്തും.ഒക്ടോബര്‍ 27 വൈകുന്നേരം നാല് മണിക്ക് ചുള്ളിമാനൂര്‍ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ വോളീബോള്‍ ചാംപ്യന്‍ഷിപ്പും ടീം സെലക്ഷനും ഒക്ടോബര്‍ 28 രാവിലെ പത്ത് മണിക്ക് ആനാട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ കബഡി ചാംപ്യന്‍ഷിപ്പും ടീം സെലക്ഷനും നടക്കുന്നതാണ്.ക്രിക്കറ്റ് ചാംപ്യന്‍ഷിപ് നവംബര്‍ 3,4 തീയതികളില്‍ രാവിലെ പത്ത് മണിക്ക് ആനാട് എസ്.എന്‍.വി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും ഫുട്ബോള്‍ ചാംപ്യന്‍ഷിപ് നവംബര്‍ 3,4 തീയതികളില്‍ രാവിലെ പത്ത് മണിക്ക് ആനാട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും നടക്കും.
തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ യൂത്ത് ക്ളബ്ബുകള്‍ തമ്മില്‍ വിവിധ ഗെയിമുകളില്‍ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കുക വഴി യുവജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും യുവജന ക്ളബ്ബുകള്‍ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നതായി ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ന് (ഒക്ടോബര്‍ 25) വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
(പി.ആര്‍.പി. 2534/2018)
- Log in to post comments