Post Category
ജൈവ സന്ദേശ തെരുവ് നാടകം
കുടുംബശ്രീ ജില്ലയില്‍ നടത്തുന്ന ജൈവസന്ദേശ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തെരുവ് നാടക അവതരണം ഇന്ന് (ഒക്‌ടോബര്‍ 25) സമാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 12 സ്ഥലങ്ങളില്‍ കഴിഞ്ഞ 23 മുതലാണ് നാടകം അവതരിപ്പിച്ചുതുടങ്ങിയത്. രംഗശ്രീയുടെ നേതൃത്വത്തിലാണു നാടക അവതരണം.
വിഷവിമുക്തമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും സുരക്ഷിത ജീവിതശൈലി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള കാമ്പെയ്‌നിന്റെ ഭാഗമായാണു തെരുവ് നാടകമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി.ആര്‍.പി. 2535/2018)
date
- Log in to post comments