Skip to main content

ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഹൈസ്‌കൂള്‍ തലത്തില്‍ 14 ജില്ലകളിലായി ജില്ലാതല ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും.  ക്വിസ് മാസ്റ്റര്‍, ചോദ്യാവലി, ക്വിസ് സംഘടിപ്പിക്കുന്നതിനുള്ള മറ്റ് സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ക്വിസ് പ്രോഗ്രാം നടത്തി പരിചയ സമ്പന്നരായ വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഒക്‌ടോബര്‍ 31. ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, ഡയറക്ടറേറ്റ്, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം  695003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മൊബൈല്‍ നം. 9495871627 (അശോക് കുമാര്‍) വാട്‌സ് ആപ്പ് നം. 9188526388.  ഇ-മെയില്‍ - keralaarchives@gmail.com 

പി.എന്‍.എക്‌സ്.4729/18

date