Skip to main content

മന്ത്രി ഒ. ആര്‍. കേളു കെല്‍പാം റൈസ്മില്‍ സന്ദര്‍ശിച്ചു

 

പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു കാവശ്ശേരിയിലുള്ള കെല്‍പാം റൈസ് മില്ല് സന്ദര്‍ശിച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് 1.2 ഏക്കറില്‍ മില്ല് നിര്‍മ്മാണം ആരംഭിച്ചത്. മില്ലിന്റെ നിലവിലെ സ്ഥിതി മന്ത്രി വിലയിരുത്തി. ഒരേ സമയം 24 ടണ്‍ നെല്ല്  പുഴുങ്ങി അരിയാക്കാനാവുന്ന യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. യന്ത്രത്തിന്റെ ട്രയല്‍ റണ്‍ നടത്തേണ്ടതിനെപ്പറ്റി മന്ത്രി ഉദ്യോഗസ്ഥരോട് ചര്‍ച്ച ചെയ്തു. ജല ലഭ്യത, കെട്ടിടത്തിന്റെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, റോഡ, വൈദ്യുതി കണക്ഷന്‍ എന്നിങ്ങനെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ മന്ത്രി വിലയിരുത്തി.     

 

കെ.ഡി. പ്രസേനന്‍ എം.എല്‍.എ, കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രമേശ് കുമാര്‍, കെല്‍പാം മാനേജിങ് ഡയറക്ടര്‍ വിനയകുമാര്‍, ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, സെന്റര്‍മാനേജര്‍ ശിവദാസ് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ധര്‍മ്മലശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ഷാജു, ജില്ലാ ഓഫീസര്‍ കെ.എസ്. ശ്രീജ, ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ എന്‍. ബാബുരാജ്, മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എം. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date