വനിതാ ജംഗ്ഷന്‍; വിളംബര ഘോഷയാത്ര ഇന്ന്
പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്കു സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന വനിതാ ജംഗ്ഷന്റെ ഭാഗമായുള്ള വിളംബരയാത്ര ഇന്ന് നടക്കും. വിളംബരയാത്രയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 4) വൈകുന്നേരം 3.30ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി.സതിദേവി നിര്‍വഹിക്കും.
മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ആരംഭിക്കുന്ന വിളംബരയാത്ര മാനവീയം ജംഗ്ഷനില്‍ ഒത്തുചേരും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന യാത്ര തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി.ശാദാദേവി ഫ്ളാഗ് ഓഫ് ചെയ്യും. വഴുതക്കാട് ആനി മസ്‌ക്രീന്‍ സക്വയറില്‍ നിന്നാരംഭിക്കുന്ന യാത്ര മികച്ച കര്‍ഷകയ്ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ ശാന്തയും അക്കാമ്മ ചെറിയാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന യാത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതും ഫ്ളാഗ്് ഓഫ് ചെയ്യും.
കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ യോഗത്തിന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ആസൂത്രണ സമിതി അംഗം ഗീതാ നസീര്‍ സ്വാഗതം ആശംസിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഫെബ്രുവരി ഏഴിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും
- Log in to post comments